Thursday 25 December 2014

ഹാപ്പി ക്രിസ്‌മസ്



മദര്‍ പി ടി എ ബോധവല്‍ക്കരണ ക്ളാസ്


മദര്‍ പി ടി എ ബോധവല്‍ക്കരണക്ളാസ് ഹെഡ്‌മാസ്റ്റര്‍ രാഘവന്‍മാസ്റ്റര്‍ എടുക്കുന്നു
 കൃഷിഅസിസ്‌റ്റന്റു് ശ്രീ വിനോദ് സാറുമായി നടത്തിയ ക്ളാസില്‍
ജൈവവളങ്ങളെക്കുറിച്ചും ജൈവകീടനാശിനികളെക്കുറിച്ചും വിശദീകരിച്ചു
പച്ചക്കറിക്കൃഷിയെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ നല്‍കി

ജില്ലാശാസ്‌ത്രമേള



ജില്ലാശാസ്‌ത്രമേളയില്‍ എ ഗ്രേഡോടെ മൂന്നാംസ്‌ഥാനം നേടിയ
വിഘ്നേഷും മുഹമ്മദ്ഫായിസും

ഔഷധ സസ്യങ്ങളെ അറിയൂ





 ആയുര്‍വേദത്തിന്റെ മഹത്വമോദി ചരകന്‍ വൈദ്യരുമായി നടത്തിയ

അഭിമുഖം ഔഷധസസ്യങ്ങളെ അറിയാനും വീടുകളില്‍ നട്ടുവളര്‍ത്താനും
കഴിഞ്ഞു.കുട്ടികള്‍ക്കു് ഔഷധച്ചെടികള്‍ വിതരണം ചെയ്‌തു



ഗണിതമേള


ഗണിതമേളയില്‍ സ്‌റ്റില്‍ മോഡലില്‍
എ ഗ്രേഡോടെ മൂന്നാംസ്ഥാനം നേടിയ 
വിഷ്‌ണു കെ പി

കലാമേള

കലാമേളയിലും അറബികലാമേളയിലും
മികച്ചപ്രകടനം കാഴ്ചവച്ച് കുരുന്നുകള്‍
അഭിമാനതാരങ്ങളായി







മേളകളിലെ താരങ്ങള്‍

മുത്തു കോണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ഉണ്ടാക്കുന്ന ശ്രുതി
കടലാസ് പൂക്കള്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷഹല



സബ്‌ജില്ലാപ്രവര്‍ത്തിപരിചയമേളയില്‍റണ്ണറപ്പ് നേടി മികച്ച വിജയം നേടിയവരെ
പി ടി എ അനുമോദിച്ചു.പങ്കെടുത്തഎല്ലാ
കുട്ടികള്‍ക്കും പ്രോത്സാഹനസമ്മാനങ്ങള്‍
നല്‍കി.കുട്ടികള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള്‍
സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു




Wednesday 24 December 2014

ശിശുദിനറാലി

നാടിനും നാട്ടാര്‍ക്കും കണ്ണിനു കുളിര്‍മയേകി
ശിശുദിനറാലി നടത്തി.നെഹ്രു തൊപ്പിയും തലയിലണിഞ്ഞ്
നഗരം ചുറ്റിവന്നു.മേളകളിലെ വിജയികള്‍ റാലിയുടെആകര്‍ഷണമായി.ബി.പി.ഒ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ഗ്രീഷ്‌മ ടീച്ചര്‍ ശിശുദിന സന്ദേശം നല്‍കി.നെഹ്‌റുവിന്റെ ബാഡ്ജ് അണിഞ്ഞ് കുട്ടികള്‍ അസംബ്ലിയില്‍ നിരന്നു









സോപ്പുനിര്‍മ്മാണം

പ്രവൃത്തിപരിചയക്ലബിലെ അംഗങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും സോപ്പു നിര്‍മ്മാണ
പരിശീലനം നല്‍കി.ഗുണമേന്മയുള്ള സോപ്പിന്റെ പ്രത്യേകതകള്‍ വിശദമാക്കി
3ദിവസങ്ങളിലായി നിര്‍മ്മിച്ച സോപ്പുകള്‍ പുതുവര്‍ഷത്തില്‍ എല്ലാ കുട്ടികള്‍ക്കും
വിതരണം ചെയ്യും.പൂത്തക്കാല്‍ സ്കൂളിലെ ശ്രീ .രമേശന്‍മാസ്റ്റര്‍ ക്ലാസ് എടുത്തു



ഉണ്ണിയേശു പിറന്നു

ഉണ്ണിയേശു പിറന്ന പുല്‍ക്കൂടിന്റെ ഓര്‍മ്മ പുതുക്കി
പുല്‍ക്കൂടു നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന
നാലാംതരത്തിലെ കുട്ടികള്‍



ക്രിസ്‌മസ് ആഘോഷം

മതസൗഹാര്‍ദ്ദ സന്ദേശമുയര്‍ത്തി കുട്ടികള്‍
ക്രിസ്‌മസ് ആഘോഷിച്ചു.കേക്കിനു പകരം അട
 500 എണ്ണം തയ്യാറാക്കി.നാലാം തരത്തിലെ
കുട്ടികള്‍ പുല്‍ക്കൂട് നിര്‍മ്മിച്ചു.ക്രിസ്‌മസ്‌കാര്‍ഡു
കള്‍ നിര്‍മ്മിച്ചുംക്രിസ്‌മസ്‌സമ്മാനങ്ങള്‍ കൈ


മാറിയും ക്രിസ്‌മസ് കെങ്കേമമായി ആഘോഷിച്ചു      

Tuesday 23 December 2014

പച്ചക്കറി വിളവെടുപ്പ്

 കാര്‍ഷികക്ലബും കാഞ്ഞങ്ങാട്കൃഷിഭവനും ചേര്‍ന്നൊരുക്കിയ പച്ചക്കറിക്കൃഷിയുടെ ആദ്യവിളവെടുപ്പ്
 വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി വിജയമുകുന്ദ് നിര്‍വഹിക്കുന്നു

കേരളപ്പിറവിദിനം നവംബര്‍ 1

ഈ വര്‍ഷത്തെ കേരളപ്പിറവി ദിനത്തില്‍ തലേന്നു തന്നെ മെഴുകുതിരികള്‍ 
കത്തിച്ച് കേരളമുണ്ടാക്കി ചുറ്റും കുട്ടികള്‍ നിരന്നു

Friday 12 December 2014

പച്ചക്കറി കൃഷി

ജൈവപച്ചക്കറികൃഷിയിലേക്ക് ഒരു എത്തിനോട്ടം

കൃഷിഭവന്‍ നല്‍കിയ പച്ചക്കറിത്തൈകള്‍ നടുന്ന കാര്‍ഷിക ക്ലബിലെ കുട്ടികള്‍

Thursday 16 October 2014

പ്രീപ്രൈമറി

പ്രീപ്രൈമറി കുട്ടികള്‍ പൂന്തോട്ടം നിരീക്ഷിക്കുന്നു