Monday 27 July 2015

ചാന്ദ്ര ദിനം

ചാന്ദ്ര മനുഷ്യൻ തെരുവത്തിൻെ മുറ്റത്ത്
46 വർഷം മുമ്പ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ഓര്‍മ്മയില്‍ തെരുവത്ത് സ്കൂളില്‍ ചാന്ദ്ര ദിനം ആഘോഷിച്ചു. ചാന്ദ്രയാത്രികരുടെവേഷമണിഞ്ഞ കുട്ടികള്‍ നീല്‍ ആംസ്ട്രോംങിനെയും എഡ്വന്‍ ആല്‍‍‍ഡ്രിനെയും മൈക്കിള്‍ കോളിന്‍സിനെയും ഓര്‍മ്മിപ്പിച്ചു.  ചാന്ദ്ര ദിന ഘോഷയാത്ര ജനശ്രദ്ധയാകര്‍ഷിച്ചു


Wednesday 15 July 2015

ഇഫ്താര്‍ സംഗമം

സ്നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും വേദിയൊരുക്കി തെരുവത്ത്സ്കൂളില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.കുളിയങ്കാല്‍ ജൂമാമസ്ജിദ് ഖത്തീബ് അബൂബക്കര്‍ സിദ്ദിഖ് അസ്ഹരി ഉദ്ഘാടനം ചെയ്തു.ഹെ‍ഡ്മാസ്റ്റര്‍ കെ കെ രാഘവന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ വിജയാമുകുന്ദ് അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ്ഗ് എ ഇ ഒ ടി എം സദാനന്ദന്‍ റമദാന്‍ സന്ദേശം നല്‍കി.






Wednesday 8 July 2015

ബഷീര്‍ ദിനം

ബഷീര്‍ മരം


വൈക്കം മുഹമ്മദ് ബഷീറിന്റെ  21 ാം ചരമവാര്‍ഷികം ആചരിച്ചു."പാത്തുമ്മയുടെ ആട്"എന്ന കൃതിയിലെ പാത്തുമ്മ ,ബഷീര്‍, പാത്തുമ്മയുടെ ഉമ്മ, പാത്തുമ്മയുടെ സഹോദരി എന്നിവരുടെ വേഷങ്ങളും പാത്തുമ്മയുടെ "ആടും" അരങ്ങിലെത്തി.വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.കൃതികളുടെ പേരുകള്‍ "ബഷീര്‍ മരം" എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചു.

Tuesday 7 July 2015

ആരോഗ്യ മൈത്രി


I M A ആരോഗ്യ മൈത്രിയുടെ ഭാഗമായി  ശിശു രോഗ വിദഗ്ദനായ Dr പത്മനാഭന്‍  Dr കേശവന്‍ പോറ്റി സുരേഷ് പ്രവീണ്‍ എന്നിവര്‍ കുട്ടികളെ പരിശോധിച്ചു.

മയക്കു മരുന്ന് വിരുദ്ധ ദിനം

മയക്കു മരുന്ന് വിരുദ്ധ ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു.









 പോസ്റ്ററുകള്‍  ,റാലി, മയക്കു മരുന്ന് വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ ... കുട്ടികളെ ബോധവത്കരിക്കാന്‍ സഹായിച്ചു.

Monday 6 July 2015




21/06/15 യോഗ ദിനത്തോടനുബന്ധിച്ച്  യോഗയും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വര്‍ഷത്തോളമായി യോഗ ക്ലാസില്‍ പങ്കെടുത്തു വരുന്ന  രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യോഗാചാര്യന്‍ ശ്രീ ശംഭു നമ്പൂതിരി ക്ലാസെടുത്തു.