Monday 29 June 2015

വായനാദിനം


വിദ്യാരംഗം ഉദ്ഘാടനം
പുസ്തക പ്രകാശനം

പി എന്‍ പണിക്കര്‍ അനുസ്മരണം

ഗ്രന്ഥശാല സന്ദര്‍ശനം
























































                                       വായനാവാരം,വിദ്യാരംഗം  എന്നിവയുടെ ഉദ്ഘാടനം ശ്രീ അനില്‍ നടക്കാവ് നിര്‍വ്വഹിച്ചു.നാടന്‍ പാട്,നാടകം എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു.

ഏല്ലാ വീട്ടിലും കറിവേപ്പ്




ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വകയായി ലഭിച്ച നൂറോളം കറിവേപ്പിന്‍ തൈകള്‍ കുട്ടികള്‍ക്ക് നല്‍കി മാതൃകയായി. വിഷവിമുക്തമായ കറിവേപ്പില ഇനി എന്റെ വീട്ടിലും എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ മുരളി മാഷ് പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം ശ്രീമതി. കാര്‍ത്ത്യായനി തൈകള്‍ വിതരണം ‍‍‍ചെയ്തു.



I M A ആരോഗ്യ മൈത്രി




കഴിഞ്ഞ വര്‍‍ഷമാരംഭിച്ച ആരോഗ്യമൈത്രി പദ്ധതി പ്രകാരം ത്വക്ക് രോഗ വിദഗ്ധരായ Dr. M M ഭട്ടും Dr.അപര്‍ണ്ണയും കുട്ടികളെ പരിശോധിച്ച് മരുന്നുകള്‍ കുറിച്ചു.

എന്റെ കൗമുദി

എന്റെ കൗമുദി



പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ. രാജീവന്‍ സ്പോണ്‍സര്‍ ചെയ്ത 5 കേരള കൗമുദി പത്രങ്ങള്‍ ജൂണ്‍ 5 മുതല്‍ കുട്ടികളുടെ കൈകളിലെത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം










പരിസ്ഥിതി ദിനസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീ വിനു നടത്തിയ ക്ലാസ് വളരെ ഉപകാരപ്രദമായി. പരിസ്ഥിതിഗാനങ്ങളും പരിസ്ഥിതിക്വിസ്സും പരിസരസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാന്‍ ഉതകുന്നതായിരുന്നു.

Friday 26 June 2015

പ്രവേശനോത്സവം

വര്‍ണാഭമായ ഘോ‍ഷയാത്ര,ചെണ്ടമേളം,ബാന്‍ഡ് മേളം,മുത്തുക്കുടകള്‍എന്നിവയുടെ അകമ്പടിയോടെ  നടന്ന ‍‍ഘോഷയാത്ര കണ്ണിനും കരളിനും കുളിര്‍മ്മയേകി