Wednesday 10 February 2016

മികവിലെ മികവുമായി തെരുവത്ത് സ്കൂൾ
 കാഞ്ഞങ്ങാട് : ഹൈ ടെക് കാലത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഐ ടി സാധ്യതകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതിന്റെ പ്രായോഗിക അനുഭവവു മായാണ് തെരുവത്ത് ജി എൽ പി സ്കൂളിലെ കുട്ടികൾ മികവുൽസവത്തിനെതിയത് . പ്രീ പ്രൈമറിയിലും എൽ പി ക്ലാസ്സിലും കമ്പ്യുട്ടറും എൽ സി ഡി പ്രോജക്ടറും വൈറ്സ്ക്രീനും ഒരുക്കി പാഠങ്ങൾ പഠിച്ചതിന്റെ അനുഭവം മുഹമ്മദ്‌ ഫായിസും കൂട്ടുകാരും വിവരിച്ചു .കേവലം ഒന്നേകാൽ ലക്ഷം രൂപക്ക് അഞ്ചു ക്ലാസ്സുകളിൽ ഐ ടി അധിഷ്ടിത പഠനരീതി നടപ്പാക്കിയതിന്റെ വിജയം മറ്റു സ്കൂളുകൾ അത്ഭുതത്തോടെയാണ്‌ ശ്രവിച്ചത് . എൽ പി ക്ലാസ്സിലെ എല്ലാ യുനിറ്റുകളും ഇ - ടെക്സ്ടുകളാക്കി മാറ്റുകയും  അധിക വിവരങ്ങൾ ചേർത്ത് പഠനവിഭവ സി ഡി കൾ തയാറാക്കി ഉപയോഗിച്ചത് കുട്ടികളുടെ മികവിനെ സഹായിച്ചു .കാഞ്ഞങ്ങാട് മുനിസിപൽ തല മികവുത്സവത്തിൽ ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി തസ്നി,ഫായിസ്, വൈഷ്ണവ് , ശ്രീനിത എന്നിവർ ചേർന്ന് ബി പി ഒ ഗ്രീഷ്മ ടീച്ചറിൽ നിന്ന് ഏറ്റു വാങ്ങി. 

No comments:

Post a Comment